നെടുമങ്ങാട്:കൊവിഡ് മൂന്നാം തരംഗം പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് നെടുമങ്ങാട് യൂണിയൻ.ഓൺലൈൻ മീറ്റിംഗ് ചേർന്നാണ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്‌ നന്ദിയോട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ്‌ എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുരാജ് ചെല്ലാംകോട് സ്വാഗതം പറഞ്ഞു.എസ്.എൻ യൂത്ത് കെയർ രൂപീകരിക്കാനും യൂണിയനു കീഴിലുള്ള മുഴുവൻ ശാഖകളിൽ നിന്നുമായി 250 പേർ അടങ്ങുന്ന ബ്ലഡ്‌ ബാങ്ക് ഡാറ്റ അടിയന്തരമായി തയ്യാറാക്കാനും തീരുമാനിച്ചു.യൂണിയൻ ഭാരവാഹികളായ രതീഷ് പ്ലാത്തറ, പ്രസാദ് കണക്കോട്, അനൂജ് പുലിയൂർ, ജിജോ കുറ്റിയാണി, അനിൽ പഴകുറ്റി, രഞ്ജിത്ത് നെടുമങ്ങാട്, വൈശാഖ് കരകുളം, രഞ്ജിത്ത് ഇരുമ്പ, ഹരികൃഷ്ണൻ പ്ലാത്തറ, അനിൽ ഇരിഞ്ചയം, ഷാജി കരകുളം തുടങ്ങിയവർ പങ്കെടുത്തു.