sajicheriyan

കാട്ടാക്കട: ഫിഷറീസ് വകുപ്പിന്റെ നെയ്യാർഡാമിലെ ശുദ്ധജല മത്സ്യ കൃഷികേന്ദ്രത്തിൽ അഞ്ച് വർഷം മുൻപ് നിർമ്മാണ പ്രവർത്തനങ്ങളാംരംഭിച്ച മത്സ്യകുഞ്ഞ് ഉത്പാദന ഫാമുകൾ ഉടൻ നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ നെയ്യാർഡാമിലെത്തിയ മന്ത്രി മത്സ്യവിത്തുത്പാദകേന്ദ്രങ്ങളും ബ്രീഡിംഗ് യൂണിറ്റുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം നടത്തിയ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. 2018ൽ അനുമതി ലഭിച്ച് പ്രവർത്തനംമാരംഭിച്ച 746 ലക്ഷം രൂപ മുടക്കിയുള്ള മത്സ്യകുഞ്ഞ് ഉത്പാദന കേന്ദ്രവും 2019ൽ ആരംഭിച്ച ഹബ്ബുകളുടെ നവീകരണവും പാതിവഴിയിൽ നിലച്ചത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥരെ വിമർശിക്കുകയും ചെയ്തു. ഓരോ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരോടും മൂന്ന് മാസത്തിനുള്ളിൽ അടിയന്തിരമായി നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. കോടികൾ മുടക്കി പകുതിവഴിയിലായതിന് ഉത്തരവാദികൾ ആരെന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടിപറയാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഓരോ പദ്ധതിയുടേയും വിശദാംശങ്ങൾ കേട്ടറിഞ്ഞ മന്ത്രി പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണെണമെന്നും കർശന നിർദ്ദേശം നൽകി.സി.കെ. ഹരീന്ദ്രൻ.എം.എൽ.എ, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോ...............നെയ്യാർഡാമിലെത്തിയ ഫിഷറീസ് മന്ത്രി സജിചെറിയാൻ മത്സ്യവിത്തുൽപ്പാദകേന്ദ്രത്തിൽ സന്ദർശനം നടത്തുന്നു.സി.കെ.ഹരീന്ദ്രൻ.എം.എൽ.എ സമീപം.