dyfi

കാട്ടാക്കട:ഇന്ധന വില വർദ്ധനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി.കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്നും ഇരുചക്രവാഹനങ്ങൾ നിരത്തിലൂടെ ഉരുട്ടി പ്രതിഷേധം അറിയിച്ചാണ്‌ സമരകേന്ദ്രത്തിലെത്തിയത്.ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് ആർ.രതീഷിന്റെ അദ്ധ്യക്ഷതയിൽ സി. പി.എം ഏരിയ സെക്രട്ടറി വി.ഗിരി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി അനിൽ,സി.പി.എം പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകുമാർ,ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സജുകുമാർ, ഷൈൻ,ശരത്,തസ്ലിം,അഖിൽ,നന്ദു എന്നിവർ സംസാരിച്ചു.

ഫോട്ടോ............ഇന്ധന വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനം ഉരുട്ടി പ്രതിഷേധം