വാമനപുരം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാമനപുരം മണ്ഡലത്തിൽ ഐ. ടി സംരംഭകരായ എമിറേറ്റ് ഗ്രൂപ്പുമായി സഹകരിച്ച് മലയോര മേഖലയിലെ 50 വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു. അഡ്വ.ഡി.കെ. മുരളി എം.എൽ.എ വിതരണോദ്‌ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ജവാദ്, പാലോട് ബി. പി.സി ഡോ. ബിച്ചു കെ.എൽ, എമിറേറ്റ്സ് പ്രതിനിധികളായ ജിബിൻ, നവീൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജി.ജെ, വിവിധ വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.