ബാലരാമപുരം:കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല പി.എൻ.പണിക്കർ ഫൗണ്ടേഷനുമായി ചേർന്ന് ജില്ലാതലത്തിൽ സംഘടിപ്പിച്ച വായനദിനമാസാചരണ സാഹിത്യ മത്സരഫലം പ്രഖ്യാപിച്ചു.യു.പി.വിഭാഗത്തിൽ അഭിജിത്ത് പ്രദീപ് (കവിത),ദേവിക.ജെ.കെ (ഉപന്യാസം),ഹൈസ്ക്കൂൾ വിഭാഗത്തിൽ അദ്വൈത് എം.പ്രശാന്ത് (കഥ),​സ്നേഹ .എസ് (കവിത),​എം.എസ്.സ്വാഗത (ഉപന്യാസം),​കോളേജ് തലത്തിൽ വി.എം.രഞ്ജിജിത്ത് (കഥാ ),​ അനുപമ .വി .എ (കവിത),​ അമൃത എസ്.നായർ (ഉപന്യാസം,​) പൊതുവിഭാഗത്തിൽ പങ്കു ജോബി(കഥ),​ വിനോദ് വെള്ളായണി, അനിൽ ശിവശക്തി ,ചെറുന്നിയൂർ സിന്ധു (കവിത) സൗമിനി വർഗ്ഗീസ് (ഉപന്യാസം) എന്നിവർ സമ്മാനർഹരായി. ആരണ്യ .എം .ശിവകൈലാസ്, പ്രവീണ .ബി,​ തലയൽ മനോഹരൻ നായർ , പള്ളിച്ചൽ രാജ്മോഹൻ എന്നിവർ പ്രത്യേക പുരസ്കാരത്തിനർഹരായി.കാര്യവട്ടം ശ്രീകണ്ഠൻ നായർ ,കരിക്കകം ശ്രീകണ്ഠൻ ,ബി.ഇന്ദിര,എൻ.എസ്.സുമേഷ് കൃഷ്ണൻ എന്നിവർ അടങ്ങിയ ജൂറിയാണ് സമ്മാനർഹരെ കണ്ടെത്തിയത്.മത്സര വിജയികൾക്ക് 16ന് പി.എൻ.പണിക്കർ ഫൗണ്ടേഷനിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യും.