തിരുവനന്തപുരം: അദ്ധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് 15 മുതൽ ജോലിയിൽ പ്രവേശിക്കാം. നിയമനം സംബന്ധിച്ച പുതുക്കിയ ഉത്തരവ് ഇന്നലെ പുറത്തിറക്കി. നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കുമാണ് അദ്ധ്യാപക, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനം ലഭിക്കുക.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021- 22 വർഷത്തിലും തുടരും. 2021-22 അദ്ധ്യയന വർഷം എയ്ഡഡ് സ്കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനകം തന്നെ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.