cpm

തിരുവനന്തപുരം: സ്ത്രീപക്ഷ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സി.പി.എം നേതൃത്വത്തിൽ നാളെ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന കൂട്ടായ്മ വൻവിജയമാക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഈ മാസം ഒന്നിന് ആരംഭിച്ച 'സ്ത്രീപക്ഷ കേരളം' ക്യാമ്പയിന്റെ സമാപനം കുറിച്ചാണ് എട്ടിന് സ്ത്രീപക്ഷ കേരള ദിനമായി ആചരിക്കുന്നത്. കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ ദീപശിഖ തെളിച്ച് സ്ത്രീപക്ഷ പ്രതിജ്ഞ ചൊല്ലും. ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് പ്രതിജ്ഞ ചെയ്യണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഒത്തുകൂടി പ്രതിജ്ഞയിൽ പങ്കെടുക്കണം.