കാട്ടാക്കട: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തിന് സ്ഥലവും വീടും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹർഷാദിന്റെ കാട്ടാക്കടയിലെ വാടകവീട് സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണം നടത്തുന്ന ജീവനക്കാരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കണം. സാഹസികമായ ജീവിതമാണ് അവരുടേത്. അതുകൊണ്ട് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ യൂത്ത് കമ്മീഷണർ ആർ.വി. രാജേഷ്, എം. മണികണ്ഠൻ, മലയിൻകീഴ് വേണുഗോപാൽ, സത്യദാസ് പൊന്നെടുത്തകുഴി, കട്ടയ്ക്കോട് തങ്കച്ചൻ, കാട്ടാക്കട സുബ്രഹ്മണ്യൻ, എസ്.ടി. അനീഷ്, വിജയശേഖരൻ നായർ, എം.ആർ. ബൈജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ.....................രാജവെമ്പാലയുടെ കടിയേറ്റു മരിച്ച ഹർഷാദിന്റെ കാട്ടാക്കടയിലെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ