ചേരപ്പള്ളി: ഇറവൂർ മേലാംകോട് ദേവീക്ഷേത്രത്തിലെ എട്ടാം പ്രതിഷ്ഠാ വാർഷികവും മിഥുന രോഹിണി ഉത്സവവും 7, 8 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാറും സെക്രട്ടറി എം.കെ. അഭിലാഷും അറിയിച്ചു. ക്ഷേത്രതന്ത്രി പയ്യന്നൂർ നാരായണൻ നമ്പൂതിരിയും മേൽശാന്തി ഇറവൂർ രാജനും കാർമ്മികത്വം വഹിക്കും.

7ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് നവകം, 11ന് കലശാഭിഷേകം, യോഗീശ്വര പൂജ, 9ന് ഗുരുപൂജ. 8ന് രാവിലെ മഹാഗണപതിഹോമം, 10ന് നാഗർപൂജ, വൈകിട്ട് ഭഗവതിപൂജ, യക്ഷിയമ്മൻപൂജ, 10.30ന് തമ്പുരാൻ ഗുരുസിപൂജ എന്നിവയോട് സമാപിക്കും.