തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിലെ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ നിന്നും പണം മോഷ്ടിച്ച യുവാവിനെ
പൊലീസ് പിടികൂടി.ചൊവ്വര കാഞ്ഞിരംനിന്നവിള വീട്ടിൽ ശ്രീക്കുട്ടനെയാണ് (19) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 24നാണ് മോഷണം നടന്നത്.പകൽ സമയത്ത് കടയുടെ മുൻവശത്ത് വരാന്തയിൽ അടുക്കി വച്ചിരുന്ന പാൽ ട്രേകളിൽ അടിയിലത്തെ ട്രേയിൽ പാൽ ഏജൻസിക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന 4,320 രൂപ കൈക്കലാക്കി പ്രതി കടന്നുകളയുകയായിരുന്നു.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീക്കുട്ടനെ തിരിച്ചറിഞ്ഞത്.വിഴിഞ്ഞം എസ്.എച്ച്.ഒ പ്രിജിത് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, തിങ്കൾ ഗോപകുമാർ, സി.പി.ഒ സാജൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്ര് ചെയ്തത്.