തിരുവനന്തപുരം: കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക ഇന്ധന വില വർദ്ധനവിനെതിരെ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയും സംസ്ഥാനതല ഉദ്ഘാടനവും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. രാജമോഹൻ (പാറ്റൂർ ഉണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ്), സംസ്ഥാന സെക്രട്ടറിമാരായ മേരി പുഷ്പം (കൗൺസിലർ), പുരുഷോത്തമൻ നായർ, ജേക്കബ് ഫെർണാണ്ടസ്, മുത്തുസ്വാമി, എ. കരീം, ജില്ലാ ഭാരവാഹികളായ മനോഹരൻ, രാജേശ്വരി, സുധാജയൻ, നാഗരാജൻ, കുന്നുകുഴി സുനിൽ, കുന്നുകുഴി പ്രവീൺ, പുഷ്പൻ, വെട്ടുകാട് അനികുട്ടൻ, ചന്ദ്രമോഹൻ, ഓസ്കർ വിജയൻ, ഹുസൈൻ എന്നിവർ സംസാരിച്ചു.