kovalam

കോവളം: കോളിയൂർ അഖിലൻ തന്ത്രി മെമ്മോറിയൽ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2021ലെ അഖിലൻ തന്ത്രി സ്‌മാരക പുരസ്‌കാരം കൊവിഡ് ബാധിച്ച് മരിച്ച ജീവകാരുണ്യ പ്രവർത്തകൻ നെല്ലിമൂട് ബൈജുവിന് മരണാനന്തര ബഹുമതിയായി നൽകും. അഖിലൻ തന്ത്രിയുടെ 11ാം ചരമ വാർഷിക ദിനമായ 14ന് രാവിലെ 10ന് നെല്ലിമൂട് മണിവീണയിൽ എം. വിൻസെന്റ് എം.എൽ.എ, ഐ.എം.എ മുൻ സംസ്ഥാന സെക്രട്ടറി ടി. സുരേഷ് കുമാർ എന്നിവർ ചേർന്ന് പുരസ്‌കാരം ബൈജുവിന്റെ ഭാര്യ ബിന്ദുവിന് നൽകുമെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.