തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ പ്രതിദിന രോഗികളിൽ മുന്നിൽ കേരളം. രണ്ടാംതരംഗത്തിന്റെ തുടക്കത്തിൽ രോഗികൾ ഉയർന്നിരുന്ന സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം ശമിച്ചു. എന്നാൽ കേരളത്തിൽ രോഗവ്യാപനം കുറയാതെ നിൽക്കുന്നു. ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണത്തിലും മറ്റുസംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് കേരളം. കൊവിഡ് മരണങ്ങളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് കേരളം.
ഒരാഴ്ചത്തെ ശരാശരി
രോഗികൾ
കേരളം 12109
മഹാരാഷ്ട്ര 8767
തമിഴ്നാട് 4189
കർണാടക 2755