പോത്തൻകോട്: ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം വാടക വീട്ടിൽ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയിൽ ബൈക്കുകളിലെത്തിയ അക്രമി സംഘം താമസക്കാരനെയും തടയാനെത്തിയ കുടുംബാംഗങ്ങളെയും മർദ്ദിച്ചു. വിപിനിനാണ് (46) മർദ്ദനമേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ ജനൽച്ചില്ലുകലും വീട്ടുപകരണങ്ങളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചസംഘം ചോദിക്കാനെത്തിയ അയൽവാസികളെയും നാട്ടുകാരെയും മർദ്ദിച്ചു. സ്ഥലത്തെത്തിയ മറ്റൊരാൾക്കൊപ്പം രക്ഷപ്പെടുന്നതിനിടെ മടവൂർ പാറയ്‌ക്ക് സമീപംവച്ച് പോത്തൻകോട് പൊലിസിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്യുന്നതായി പോത്തൻകോട് സി.ഐ അറിയിച്ചു.