കിളിമാനൂർ: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റ ഭാഗമായി കൊവിഡ് കാലത്ത് ആരംഭിച്ച ഡിജിറ്റൽ ക്ലാസുകൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനായി കെ.എസ്.ടി.എ വീട്ടിലൊരു വിദ്യാലയം പദ്ധതി നടപ്പാക്കുന്നു. അദ്ധ്യാപകർ ഓൺലൈനിലൂടെ രക്ഷകർത്താക്കൾക്ക് പരിശീലനം നൽകി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഒരു കുട്ടിക്ക് പഠനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വീട്ടിൽ സജ്ജീകരിക്കും. പദ്ധതിയുടെ കിളിമാനൂർ സബ് ജില്ലാതല ഉദ്ഘാടനം ഡി.വി.എൽ.പി.എസ് പൈവേലിയിൽ അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.എസ്. ബിജു, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ആർ.കെ. ദിലീപ്കുമാർ, ഉപജില്ലാ സെക്രട്ടറി എസ്. സുരേഷ് കുമാർ, ജോ. സെക്രട്ടറി കെ. നവാസ്, ഉപജില്ലാ ട്രഷറർ ഷമീർ ഷൈൻ, കമ്മിറ്റി അംഗങ്ങളായ ജിതേഷ്, ഷിനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക എസ്.ആർ. കല സ്വാഗതവും യൂണിറ്റ് കൺവീനർ ഷീബ നന്ദിയും പറഞ്ഞു.