vidya

കിളിമാനൂർ:നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാതരം​ഗിണി പലിശരഹിത വായ്പാ പദ്ധതി നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി വിതരണം ചെയ്തു.സൊസൈറ്റിയിൽ നിന്ന് അമ്പത് കുട്ടികൾക്കാണ് മൊബൈൽ ഫോണുകൾ വാങ്ങിനൽകിയത്.തിരിച്ചടവ് തുല്യ​ഗഡുക്കളായി പലിശയില്ലാതെ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കണമെന്നതാണ് വ്യവസ്ഥ.വായ്പാ വിതരണോദ്ഘാടനം കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, സുന്ദരേശൻ, ഇ.ജലാൽ, എൻ.രവീന്ദ്രൻ ഉണ്ണിത്താൻ, എസ്.സുധീർ, ജയശ്രീ, എസ്.ഹരിഹരൻപിള്ള, രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.