തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീത കോളേജിൽ ഒഴിവുള്ള ഒരു ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ നാളെ രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ പാനൽ സർട്ടിഫിക്കറ്റിന്റെയും യോഗ്യതാ സർട്ടിഫിക്കറ്രുകളുടെയും അസ്സലും പകർപ്പും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.