തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ 518 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. പന്തൽഡെക്കറേഷൻലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവശ്യസർവീസായി പ്രഖ്യാപിക്കുക, സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കൊവിഡ് ഉത്തേജക പാക്കേജിൽ വാടക സാധന വിതരണ മേഖലയെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു അദ്ധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ്, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.വി. ജയൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ എം. പ്രദീപ്, ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജൻ, നേതാക്കളായ മുറിഞ്ഞപാലം മണിയൻ, സലാഹുദ്ദീൻ, പി.കെ.എ. അനിൽകുമാർ, സന്തോഷ് കെ.ആർ.ജി തുടങ്ങിയർ സംസാരിച്ചു. ശവമഞ്ചം ഒരുക്കിയാണ് സമരം നടത്തിയത്.