athi

നെയ്യാറ്റിൻകര: അതിയന്നൂർ എൻ.എസ്.എസ് കരയോഗ പരിധിയിലെ നിർദ്ധന വിദ്യാർത്ഥി ശ്രീബിന്ദുവിന് നെയ്യാറ്റിൻകര ഡിസൈൻ ഡെക്ക് സ്ഥാപന ഉടമ പനയറത്തല അജി സ്പോൺസർ ചെയ്ത സ്മാർട്ട് ഫോൺ നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ കൈമാറി. യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ, യൂണിയൻ ഭരണ സമിതിയംഗം എ.വി.സുഭിലാൽ, ഊരൂട്ടുകാല എൻ.എസ്.എസ് കരയോഗ ഭാരവാഹിയും മുൻ കൗൺസിലറുമായ ശ്രീകണ്ഠൻ നായർ, അതിയന്നൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

caption: ശ്രീബിന്ദുവിന് നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ സ്മാർട്ട് ഫോൺ കൈമാറുന്നു