koorani

മുടപുരം: പാചകവാതക വിലവർധനവിനെതിരെ സി.പി.ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. കോരാണി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണിവിജു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മാരായ മുത്തിസ്വാമി, ജോഷി മൂലയിൽ എന്നിവരും സുനിൽ രാജ്,റാഫി തുടങ്ങിയവരും പങ്കെടുത്തു.
കിഴുവിലം കാട്ടുമുറാക്കൽ ഗ്യാസ് ഏജൻസിയിൽ നടന്ന ഉപരോധസമരം സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി അനസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. ഷാഹിദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ രജിത, എ.ഐ.എസ്.എഫ് നേതാവ് അഫ്സൽ എന്നവർ സംസാരിച്ചു. മുടപുരം പോസ്റ്റാഫീസ് ധർണ സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കവിതാ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ഇ. നൗഷാദ് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജഹാംഗീർ, നിസാം എന്നിവർ സംസാരിച്ചു. കുറക്കട പോസ്റ്റ് ഓഫീസിനു മുന്നിലെ ഉപരോധസമരം സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി അംഗം ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ജയേഷ് അദ്ധ്യക്ഷത വഹിച്ചു. കഠിനംകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനംകുളം ബി.പി.സി.എൽ-ന്റെ മുന്നിൽ നടന്ന സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻവെട്ടുകാടും സെൻ സേവിയേഴ്സ് കോളേജ് പോസ്റ്റ് ഓഫീസിനു മുന്നിൽ പാർട്ടി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസും പുത്തൻതോപ്പ് പോസ്റ്റ് ഓഫീസിനു മുന്നിൽ കഠിനംകുളം ലോക്കൽ കമ്മറ്റി അംഗം നോയൽ ഫെർണാണ്ടസും ഉദ്‌ഘാടനം ചെയ്തു.