നെയ്യാറ്റിൻകര: സേവാഭാരതിയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പഴയപത്രങ്ങൾ ശേഖരിച്ച് വിറ്റ് ലഭിച്ച 40000 രൂപ വിനിയോഗിച്ച് നിർദ്ധന കുടുബംങ്ങളിലെ കുട്ടികൾക്ക് പഠനോപകരണം വാങ്ങി വിതരണം ചെയ്തു. സേവാഭാരതി ജില്ല ജനറൽ സെക്രട്ടി പ്രസന്നകുമാർ, സി.എ ജയകുമാ‌ർ എന്നിവർ ചേർന്ന് സേവാഭാരതി ട്രഷറർ ജയചന്ദ്രന് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നി‌ർവഹിച്ചു. നഗരസഭാപരിധിയിലെ 265 കുട്ടികൾക്കാണ് സഹായം നൽകിയത്. ഷാജി (ആനി ശിവ ഗൈഡ്)യെ ചടങ്ങിൽ ആദരിച്ചു. ജോ. സെക്രട്ടറി ചിത്ര, സുനിൽകുമാർ, സുദർശനൻ, മനോജ്, ഹരിസുധൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.