നെയ്യാറ്റിൻകര: മുളളറവിള അക്ഷയ കേന്ദ്രം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും സൗജന്യമായി നൽകുന്ന 'അറിവിൻ നിലാവ് ' പരിപാടി കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 35 സ്മാർട്ട് ഫോണുകൾ നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകി. അക്ഷയ കേന്ദ്രം ജില്ലാ പ്രൊജക്ട് മാനേജർ ജിതിൻ രാജ് മുഖ്യ പ്രഭാഷണം നടത്തി അതിജീവന പോരാട്ടത്തിൽ പുതു ചരിത്രം രചിച്ച ആനി ശിവക്കുളള ആദരം ഷാജി ഏറ്റുവാങ്ങി. കൊവിഡ് ബോധവത്കരണ ചിത്രങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടിയ ആരോഗ്യ പ്രവർത്തകൻ സൂരജിനെയും ആദരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. മുരുകൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഗോപകുമാർ, ഷീബ സജീ, സ്വപ്നജിത്, അദ്ധ്യാപകൻ രഞ്ജിത്ത്, അരുൺ, സർവകലാശാല പ്രൊഫസർ ജെ. കുമാർ, ഇന്ത്യൻ ബാങ്ക് മാനേജർ ബിജു, ക്രിസ്തു ദാസ്, പി.എസ് സുരേഷ്, സ്കൂൾ മുഖ്യ അദ്ധ്യാപകൻ സുന്ദർദാസ്, മുള്ളറവിള അക്ഷയ കോർഡിനേറ്റർ അരുൺ സരയു എന്നിവർ പങ്കെടുത്തു.
caption അറിവിൻ നിലാവ് ' പരിപാടി ഉദ്ഘാടനം സ്കൂൾ മുഖ്യ അദ്ധ്യാപകൻ സുന്ദർ ദാസിന് സ്മാർട്ട് ഫോൺ നൽകി കെ. അൻസലൻ എം.എൽ.എ നിർവഹിക്കുന്നു