ആര്യനാട്: ഇന്ധന - പാചകവാതക വില വർദ്ധനവിനെതിരെ സി.പി.ഐ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.ആര്യനാട് പോസ്റ്റാഫീസിന് മുന്നിൽ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തു അദ്ധ്യക്ഷത വഹിച്ചു.ഇറവൂർ പ്രവീൺ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ,സുകുമാരൻ,പ്രമോദ്,ഷീജ, ആര്യനാട് ദേവദാസൻ,വിജയകുമാർ,ചൂഴ ഗോപൻ, അബുസാലി,മുൻ ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറണ്ടോട് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.
പുറുത്തിപ്പാറ സജീവ് അദ്ധ്യക്ഷത വഹിച്ചു. ജി.രാമചന്ദ്രൻ,ഷിജു പുറുത്തിപ്പാറ,ഐത്തി സനൽ എന്നിവർ സംസാരിച്ചു.
ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പട പോസ്റ്റാഫീസ് ധർണ അരുവിക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.ശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ എസ്. ലാൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉഴമലയ്ക്കൽ സുനിൽ കുമാർ,മഹിളാസംഘം മണ്ഡലം സെക്രട്ടറി മനിലാ ശിവൻ, ഗ്രാമ പഞ്ചായത്തംഗം എൽ.മഞ്ചു,ഷൈൻ കുമാർ,സന്ദീപ്.ബി.വിക്രമൻ,മിഥുൻ,ഷൈജു വിഷ്ണു,സിജു തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ..................ഇന്ധന-പാചകവാതക വില വർദ്ധനവിനെതിരെ സി.പി.ഐ ആര്യനാട് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.ഈഞ്ചപ്പുരി സന്തു,ഇറവൂർ പ്രവീൺ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ എന്നിവർ സമീപം