മലയിൻകീഴ്: വിളവൂർക്കൽ ഈഴക്കോട് ‘ശിവ’ത്തിൽ അജിത്കുമാറിന്റെ വീട്ടിലെ രണ്ടാം നിലയിൽ സ്ഥാപിച്ചിരുന്ന ഫൈവർ മേൽക്കൂരയിൽ തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
ഹാളിൽ വിളക്കിൽ നിന്ന് തടി സ്റ്റാൻഡിൽ തീ പിടിച്ച് കത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വീടിന് മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാർ ചേർന്ന് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സ് വീടിന്റെ മറ്റു ഭാഗങ്ങളിൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിൻസെന്റ്, സീനിയർ ഫയർ ഓഫിസർ മുരളീധരൻ, എന്നിവരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ക്യാപ്ഷൻ : വീടിന്റെ രണ്ടാം നിലയിൽ തീ പിടിച്ച് നശിച്ച നിലയിൽ