തിരുവനന്തപുരം: വർക്കല ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗം ആത്മീയരംഗത്തു വലിയ വിടവാണ് ഉണ്ടാക്കുന്നത്. മതങ്ങൾക്ക് പുറത്തേക്കു ആത്മീയതയെ പ്രതിഷ്ഠിച്ചു. സമൂഹത്തിലെ പല അനാചാരങ്ങൾക്കുമെതിരെ ഉറച്ച ശബ്ദം ആയിരുന്നു അദ്ദേഹം. ജീവിത ശൈലി കൊണ്ടും മാതൃകയായിരുന്നു. ആത്മീയതയിൽ അടിയുറച്ചു നിന്ന് ശ്രീനാരായണീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന അദ്ദേഹത്തിന്റെ സമാധി വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നത്.