പാലോട്: കേന്ദ്ര സർക്കാർ പാചക വാതക സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ പാലോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.പി.ഐ പാലോട് മണ്ഡലം അസി. സെക്രട്ടറി കെ.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തെന്നൂർ ബ്രാഞ്ച് സെക്രട്ടറി എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൽ. സാജൻ, ബ്ലോക്ക് മെമ്പർ ബീന അജ്മൽ തെന്നൂർ ഷാജി, ചിറ്റൂർ റാഫി കൃഷ്ണകുമാർ ബി, മധു ബാബു, ദിലീപ്, മുഹമ്മദ് ഷാബു തുടങ്ങിയവർ സംസാരിച്ചു.