ഉഴമലയ്ക്കൽ: വായനയിലൂടെ നേടിയ അറിവിലൂടെ വിദ്യാർത്ഥികൾ കരുത്താർജ്ജിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഉഴമലയ്ക്കൽ അയ്യൻകുഴിയിൽ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച പഠനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ സെക്രട്ടറി എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മേഖലാ വൈസ് പ്രസിഡന്റ് മിഥുൻ, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എസ്. ശേഖരൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ, ഷിജു പുറുത്തിപ്പാറ, കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി മനിലാശിവൻ, അമൽ രാജ്,സന്ദീപ്, ഹരികുമാർ, ബി. വിക്രമൻ, ഗ്രാമപഞ്ചായത്തംഗം എൽ. മഞ്ചു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തിലെ ആർ.ആർ.ടി വോളന്റിയർമാരെ ആദരിക്കലും പഠനോപകരണവിതരണവും
കോമഡി സ്റ്റാർ വിജയി കുട്ടി അഖിലിനെ അനുമോദക്കലും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.
ഫോട്ടോ....................ഉഴമലയ്ക്കൽ അയ്യൻ കുഴിയിൽ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച പഠനോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്. സുനിൽ കുമാർ, മിഥുൻ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. ശേഖരൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ എന്നിവർ സമീപം.