അഞ്ചുതെങ്ങ്: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യഘട്ട സ്മാർട്ട് ഫോണുകളുടെ വിതരണം നടന്നു. സ്റ്റാഫുകളുടെയും ഇടവകയുടെയും പൂർവ വിദ്യാർത്ഥികളായ പ്രവാസികളുടെയും, സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹകരണത്തോടെ സ്വരൂപിച്ച നൂറ് സ്മാർട്ട് ഫോണുകളുടെ വിതരണ ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.

വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, സ്കൂൾ ലോക്കൽ മാനേജർ പ്രദീപ് ജോസഫ്, പ്രിൻസിപ്പൽ തദേയൂസ്, ഹെഡ്മിസ്ട്രസ് ബിനു ജാക്സൺ, വിദ്യാഭ്യാസ കൺവീനർ വർഗീസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഹെലൻ, പി.ടി.എ പ്രസിഡന്റ് സൈജുരാജ് തുടങ്ങിയവർ പങ്കെടുത്തു