നടി മിയ ജോർജിന് ആൺകുഞ്ഞ് പിറന്നു. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സിനിമാ താരങ്ങളും എത്തി. 'കുഞ്ഞ് ലൂക്കയുടെ പുഞ്ചിരി കണ്ടാലറിയാം നടൻ ആവുമെന്ന് ', 'ഇതെപ്പോ സംഭവിച്ചു...' എന്തായാലും കൺഗ്രാറ്റ്സ് എന്നാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബർ 12നായിരുന്നു മിയയുടെയും എറണാകുളംകാരനായ അശ്വിൻ ഫിലിപ്പിന്റെയും വിവാഹം. പാലാ സ്വദേശിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൻസാമ്മ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി.റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ, അൽമല്ലു, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.