photo

നെടുമങ്ങാട്: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ നെടുമങ്ങാട് മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിൽ ധർണ നടത്തി.പൂവത്തൂർ പോസ്റ്റോഫീസിനു മുന്നിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എസ്.ആർ വിജയൻ, കരകുളം പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം വി.രാജീവ്, മാണിക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ.രാധാകൃഷ്ണൻ,പോത്തൻകോട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പോത്തൻകോട് അനിൽകുമാർ, വട്ടപ്പാറ മുക്കോല പോസ്റ്റ് ഓഫീസിനു മുന്നിൽ മണ്ഡലം സെക്രട്ടറിയേറ്റംഗം വി.ബി ജയകുമാർ, കോലിയക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിഗിരി പോസ്റ്റ് ഓഫീസിനു മുന്നിൽ അഡ്വ.രാധാകൃഷ്ണൻ, കണിയാപുരം ലോക്കൽ കമ്മിറ്റിയിൽ അയിരൂപ്പാറ രാമചന്ദ്രൻ, കരുപ്പൂര് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുപ്പൂര് പോസ്റ്റ് ഓഫീസിന് മുന്നിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ സാം തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.ബബലു, ഉദയകുമാർ, വെമ്പായം നുജൂം, സുനിത, ബിന്ദു, എം.എ ശുക്കൂർ, എസ്.ലാൽ കുമാർ, നയന, ശശിധരൻ നായർ, സുരേഷ് കുമാർ, അനിൽ കുമാർ, എം.എ കബീർ, അഫ്സൽ, മഹേന്ദ്രൻ ആചാരി, ജ്യോതിബസു, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

caption പൂവത്തൂർ പോസ്റ്റോഫീസിന് മുന്നിൽ സി.പി.ഐ ധർണ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ഉദ്‌ഘാടനം ചെയ്യുന്