vld-2

വെള്ളറട: വിവിധ പാർട്ടികളിൽ നിന്ന് സി.പി.എെയിലേക്കെത്തിയവരെ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പാർട്ടി പാതക കൈമാറി സ്വീകരിച്ചു. സി.എം.പി യുവജന വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജി എസ്.പണിക്കരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരും ആര്യങ്കോട് പഞ്ചായത്തിൽ നിന്ന് അഡ്വ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരുമാണ് സി.പി.ഐയിൽ ചേർന്നത്. കേരള കലാസംഘം സംസ്ഥാന പ്രസിഡന്റ് ചേർത്തല ജയൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കള്ളിക്കാട് ചന്ദ്രൻ,​ മണ്ഡലം സെക്രട്ടറി ഗോപൻ കള്ളിക്കാട്,​ വാഴിച്ചൽ ഗോപൻ,​ വി. സന്തോഷ്,​ ഷിബു തോമസ്,​ ലാൽ കൃഷ്ണൻ,​ ജെ. ഷൈൻ കുമാർ,​ ഇടമനശ്ശേരി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: വിവിധ പാർട്ടികളിൽ നിന്ന് സി.പി. യിലേക്ക് വന്നവരെ പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പാർട്ടി പാതക കൈമാറി സ്വീകരിക്കുന്നു