നെടുമങ്ങാട്: നഗരസഭയിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് താഹിർ നെടുമങ്ങാടിന്റെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.അരുൺകുമാർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സജ്ജാദ് മന്നൂർക്കോണം, ഡി.സി.സി അംഗം ടീ.അർജുനൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എ.റഹീം,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാഷിം റഷീദ്, നഗരസഭ കൗൺസിലർമാരായ എം.എസ്.ബിനു,എൻ.ഫാത്തിമ,ലളിത,രാജേന്ദ്രൻ മന്നൂർക്കോണം,ആദിത്യ വിജയകുമാർ, സന്ധ്യ സുമേഷ്,നെട്ടയിൽ ഷിനു,ഫൈസൽ.എ,ഉണ്ണികുട്ടൻ,അഭിജിത്ത്.എസ്,ആസിഫ് തറവാട്ടിൽ, മുഹമ്മദ്.എസ് എന്നിവർ പങ്കെടുത്തു.