തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. 21 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ നേരത്തെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ തന്നെയാകും നടക്കുക.
ടൈം ടേബിൾ
ഒന്നാം വർഷം
ജൂലായ് 21ന് രാവിലെ 10- 12.45 വരെ ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് ഇക്കണോമിക്സ്
രണ്ടാം വർഷം
21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് ഇക്കണോമിക്സ്, 26ന് പൊളിറ്റിക്കൽ സയൻസ്