തിരുവനന്തപുരം: മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടി നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു.കോൾ സെന്റർ, മാസ്റ്റർ കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനം ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ അദ്ധ്യക്ഷയായിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. കോൾ സെന്റർ നമ്പറുകൾ: 0471 252500, ടോൾ ഫ്രീ നമ്പർ 18004253183.

കാലാവസ്ഥാ മാറ്റങ്ങൾ, മുന്നറിയിപ്പുകൾ, മത്സ്യലഭ്യതയുള്ള സ്ഥാനങ്ങൾ തുടങ്ങിയ വിവരങ്ങൾ പ്രാദേശിക ഭാഷയിൽ മത്സ്യത്തൊഴിലാളികൾക്ക് എത്തിച്ചുകൊടുക്കുന്നതിനായി കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചു.

ഫോൺ നമ്പറുകൾ: മാസ്റ്റർ കൺട്രോൾ റൂം: 8547155621, മേഖല കൺട്രോൾ റൂം- വിഴിഞ്ഞം: 0471 2480335, വൈപ്പിൻ 9496007048, 0484 2502768, ബേപ്പൂർ 0495 2414074.