ചേരപ്പള്ളി: ഇറവൂർ മേലാംകോട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മിഥുന രോഹിണി ഉത്സവവും ആരംഭിച്ചു. ഇന്ന് രാവിലെ ക്ഷേത്രതന്ത്രി പയ്യന്നൂർ നാരായണ നമ്പൂതിരിയുടെയും മേൽശാന്തി രാജൻ ഇറവൂരിന്റെയും കാർമ്മികത്വത്തിൽ വിവിധ പൂജകൾ നടത്തുന്നതാണെന്ന് ഉത്സവ കമ്മിറ്റി കൺവീനർ മുണ്ടേല കൃഷ്ണൻകുട്ടിയും ചെയർമാൻ ഇറവൂർ വേണുഗോപാലനും അറിയിച്ചു.

അയ്യർകാലാമഠം ഭഗവതിക്ഷേത്രം

ചേരപ്പള്ളി : ആര്യനാട് അയ്യർകാലാമഠം ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജൂലൈ 10 ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഇറവൂർ കെ.എസ്. സുഗതനും സെക്രട്ടറി സജികുമാർ സരോവരവും അറിയിച്ചു. ക്ഷേത്ര തന്ത്രി കേശവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ അഭിഷേകം, മലർ നിവേദ്യം, 7ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, വൈകിട്ട് 7ന് ഭഗവതി സേവ.