prakashanandha

തിരുവനന്തപുരം: ലാളിത്യത്തിൻെറയും ത്യാഗത്തിൻെറയും നിറസാന്നിദ്ധ്യമായിരുന്നു സ്വാമി പ്രകാശാനന്ദ.
ഏഴര പതിറ്റാണ്ടിലധികം നിസ്വാർത്ഥ സേവനം ന‌ടത്തിയ പ്രകാശാനന്ദ സ്വാമി ഭരണത്തിലിരുന്ന കാലത്താണ് ശിവഗിരിയിൽ ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളും ന‌ടന്നത്. 1987 ലാണ് ഈ ലേഖകൻ ആദ്യമായി സ്വാമിയെ കണ്ടത്. ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി എത്തുന്ന സമയത്ത് സ്വാമികൾ മൗനവൃതത്തിലായിരുന്നു. 1995 ൽ ശ്രീനാരായണ ധർമ്മ സംഘം ‌‌ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്വാമിയുമായി കൂടുതൽ അടുത്തു. 1995-97 ൽ സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരിയിൽ പുതിയ ഭരണ സമിതിയുണ്ടായപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ഈ ലേഖകനായിരുന്നു.

1967ൽ മഹാസമാധിയിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ പ്രതിമ മൂത്തേടത്തിൻെറ ഷൊർണ്ണൂരിലെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ചപ്പോൾ അതിലുടനീളം പ്രകാശാനന്ദ സ്വാമികൾ അനുഗമിച്ചിരുന്നു. ഗുരുദേവൻെറ തത്വസംഹിതകളിൽ ജീവിതത്തെ കണ്ട സ്വാമി പ്രകാശാനന്ദയുടെ ആത്മാവ് ഗുരുദേവനിൽ വിലയം പ്രാപിക്കട്ടെ.

(ശ്രീനാരായണ ധർമ്മ സംഘം മുൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)