ഉഴമലയ്ക്കൽ: പഞ്ചായത്തിലെ മഞ്ചംമലയിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം പ്രദേശവാസികളുടെ സ്വൈര ജീവിതം തകർക്കുന്നതായി കാണിച്ച് ആര്യനാട് പൊലീസിൽ പരാതി. മിക്ക ദിവസങ്ങളിലും വൈകിട്ട് അഞ്ചുമണിമുതൽ തുടങ്ങുന്ന കായിക പരിശീലനം രാത്രി 10മണിവരെ തുടരും. സ്റ്റേഡിയത്തിന് ചുറ്റുമതിലോ ഒന്നും ഇല്ലാത്തതിനാൽ പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. സ്റ്റേഡിയത്തിലെ ബഹളം കാരണം പ്രദേശത്തെ കൊച്ചുകുട്ടികൾക്ക് പലപ്പോഴും പഠിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.പ്രദേശവാസളുടെ സ്വൈര ജീവിതത്തിന് തടസ്സമാകുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും സ്റ്റേഡിയത്തിൻ ഉയർന്ന നിലയിൽ ചുറ്റുമതിൽ കെട്ടണമെന്ന് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.