തിരുവനന്തപുരം: എൽ.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സംസ്‌കൃതം ക്ലാസുകൾ ഉടൻ പ്രക്ഷേപണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ധർണ നടത്തി. പൂജപ്പുരയിലെ കൈറ്റ് വിക്ടേഴ്സ് ചാനൽ ആസ്ഥാനത്തിന് മുന്നിൽ നടന്ന ധർണ സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള ഡിപ്പാർട്ട്‌മെന്റൽ സാൻസ്‌ക്രിറ്റ് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പത്മനാഭൻ ഗുരുവായൂർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സനൽ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീജു കൊല്ലം, അജയകുമാർ, ആദർശ് കെ. അനിയൻ എന്നിവർ സംസാരിച്ചു.