തിരുവനന്തപുരം:സ്വാമി പ്രകാശാനന്ദയുടെ സമാധിയിലൂടെ അസാമാന്യ തപസ്വിയെയാണ് നഷ്ടമായതെന്ന് ചിൻമയാ മിഷൻ മേഖലാ അധിപൻ സ്വാമി വിവിക്താനന്ദ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇതര ഹൈന്ദവ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഹൈന്ദവ ഏകീകരണത്തിനായി നിലപാടുകളിലൂടെയും പ്രവർത്തികളിലൂടെയും ശക്തമായ സന്ദേശമാണ് നൽകിയത്.