തിരുവനന്തപുരം:സ്വാമി പ്രകാശാനന്ദയടെ സമാധിയിൽ എസ്.എൻ.ഡി.പി ( സേവനം) യു.എ.ഇ യി സെൻട്രൽ കമ്മി​റ്റി അനുശോചനം രേഖപ്പെടുത്തി . സംഘടനയുടെ മാർഗ്ഗദർശിയായിരുന്ന ഋഷിവര്യന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് സേവനം യു.എ.ഇ സെൻട്രൽ കമ്മി​റ്റി ചെയർമാൻ എം.കെ.രാജൻ, വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്.വാചസ്പതി എന്നിവർ സംയുക്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.