പാറശാല: ധനുവച്ചപുരം ഗവ.ഐ.ടി.ഐ യിൽ നിന്ന് 2014 മുതൽ പരീക്ഷ പാസായി ലഭിച്ച ഇ.എൻ.ടി.സി യിൽ അപാകതയുള്ള ട്രെയിനികൾക്ക് ഗ്രീവൻസ് നൽകുവാനുള്ള അവസരം ജൂലായ് 8 വരെ ലഭ്യമായതിനാൽ അത് https://ncvtmis.gov.in/pages/home.aspx എന്ന ലിങ്കിൽ സ്വയം നൽകാവുന്നതാണ്. ഗ്രീവൻസ് നൽകുന്നതിന് തെളിവായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഫോട്ടോ മാറ്റുന്നതിന്‌ പകരം പുതിയ ഫോട്ടോ, നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം ഒറിജിനൽ രേഖകളുടെ ഒത്തുനോക്കലിനായി ഇന്ന് വൈകിട്ട് 5 മണിക്ക് മുമ്പായി ചാക്ക ഗവ.ഐ.ടി.ഐ യിൽ എത്തിച്ചേരേണ്ടതാണ്. ധനുവച്ചപുരം ഗവ.ഐ.ടി.ഐ യിൽ രാവിലെ എത്തിച്ചേരുന്നവർക്ക് അവിടെ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിലൂടെ ഗ്രീവൻസ് നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.