ddddd

തിരുവനന്തപുരം : കൊവിഡ് പോരാളികളായ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ആശാവർക്കർമാരെയും സ്നേഹസ്പർശം ഫൗണ്ടേഷൻ ആദരിച്ചു.തിരുവല്ലം എൽ.പി.എസിൽ നടന്ന ചടങ്ങ് നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ്,സെക്രട്ടറി എസ്. ശാന്തകുമാർ, ട്രഷറർ സജി ഇടവിളാകം, മെമ്പർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം ആശാ വർക്കർമാരെ ആദരിച്ചു. ലോട്ടസ് സുജാതൻ നന്ദി പറഞ്ഞു.