തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി എൻജിനീയറിംഗ് മേഖലയിലെ സ്ഥാപനങ്ങളുടെ അവതരണം പൂർത്തിയായി. ആട്ടോ കാസ്റ്റ്, കേരള ആട്ടോമൊബൈൽ ലിമിറ്റഡ് എന്നിവയുടെ കരട് പ്ലാൻ ഉന്നതതല പരിശോധനാ സമിതി മുമ്പാകെ അവതരിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിലും സമൂലമായ പുന:സംഘടന ലക്ഷ്യമിട്ട് പദ്ധതികൾ വേണ്ടി വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇലക്ട്രിക്കൽ വ്യവസായ മേഖലയിലെ നാല് സ്ഥാപനങ്ങളുടെ അവതരണം ഇന്ന് നടക്കും. ജൂലായ് 15 ന് മുഴുവൻ സ്ഥാപനങ്ങളുടേയും അവതരണം പൂർത്തിയാക്കും.