നെടുമങ്ങാട്:സി.പി.ഐ അരുവിക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിനുമുന്നിൽ ധർണ നടത്തി.മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും നെടുമങ്ങാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്തു.അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധുവിന്റെ അദ്ധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി അഡ്വ.എസ്.എ.റഹിം, എൻ.മനോഹരൻ നായർ ,എൻ.ബാലചന്ദ്രൻ നായർ , മാവിറവിള രവി ,ഇ.എം. റഹിം. ലുക്കു മാനുൽ ഹക്കിം,ബിജോയി,അഖിലേന്ത്യാ കിസാൻ സഭ ലോക്കൽ കമ്മറ്റി സെക്രട്ടറി ഡോ.എസ്.യോഹന്നാൻ,വാർഡ് മെമ്പർമാരായ ഗീതാ ഹരികുമാർ,അജേഷ്, രേണുക രവി തുടങ്ങിയവർ സംസാരിച്ചു.