dharna

കിളിമാനൂർ: കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ കിളിമാനൂർ മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണ കിളിമാനൂർ പോസ്റ്റോഫീസിന് മുന്നിൽ സി.പി.ഐ ദേശീയ കൗൺസിലംഗം എൻ. രാജൻ ഉദ്ഘാടനം ചെയ്തു. ജി. ബാബുകുട്ടൻ, പുഷ്പരാജൻ, വി. ധരളിക എന്നിവർ സംസാരിച്ചു. ചൂട്ടയിൽ പോസ്റ്റോഫീസിന് മുന്നിൽ മണ്ഡലം സെക്രട്ടി എ.എം. റാഫി ഉദ്ഘാടനം ചെയ്ത ധർണയിൽ ബി.എസ്. റെജി, എസ്. ധനപാലൻ നായർ, വിനോദ്, സജി എന്നിവർ സംസാരിച്ചു. കല്ലമ്പലം പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ കൗൺസിലംഗം അഡ്വ: പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്ത ധർണയിൽ ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വെള്ളല്ലൂർ പോസ്റ്റോഫീസിന് മുന്നിൽ മണ്ഡലം സെക്രട്ടേറിയറ്റംഗം ജി.എൽ അജീഷ് ഉദ്ഘാടനം ചെയ്ത ധർണയിൽ വെള്ളല്ലൂർ ശശിധരൻ, കെ. അനിൽകമാർ, ദീപു, സുരേഷ് വെളളല്ലൂർ എന്നിവർ സംസാരിച്ചു. പുളിമാത്ത് മണ്ഡലം സെക്രട്ടറിയേറ്റംഗം കാരേറ്റ് മുരളി ഉദ്ഘാടനം ചെയ്തുധർണയിൽ ജെ. സുരേഷ്, എസ്.സത്യശീലൻ, ഗംഗ, നയനകുമാരി, ഉദയകുമാർ എന്നിവർ സംസാരിച്ചു. പുല്ലയിൽ എ.ഐ.കെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് ശിശുപാലൻ ഉദ്ഘാടനം ചെയ്ത ധർണയിൽ രാധാകൃഷ്ണൻ, പുഷ്പാംഗദൻ, രാജു എന്നിവർ സംസാരിച്ചു.