digit

വെഞ്ഞാറമൂട്: കൊവിഡിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കി വാമനപുരം മണ്ഡലത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പുല്ലമ്പാറ മാറി. പഞ്ചായത്തിലാകെ ഒരു ഹയർ സെക്കൻഡറി സ്കൂൾ, 5 യു.പി സ്കൂൾ, 2 എൽ.പി സ്കൂളുകളുൾപ്പടെ 8 വിദ്യാലയങ്ങളിലായി 1600 കുട്ടികൾ പഠിക്കുന്നതിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 120 കുട്ടികൾക്കാണ് അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, ജനപ്രതിനിധികൾ, യുവജന സംഘടനകൾ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ പഠനസൗകര്യമൊരുക്കിയാണ് സമ്പൂർണഡിജിറ്റൽ പഞ്ചായത്തായി മാറിയത്. തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി സമ്പൂർണ് ഡിജിറ്റൽ പ്രഖ്യാപനം നടത്തി. ഡി.കെ. മുരളി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ. ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. അസീനാബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അശ്വതി, ഇ.എ. മജീദ്, ബി. ശ്രീകണ്ഠൻ, എൽ. ശുഭ, എസ്. ജവാദ്, പുല്ലമ്പാറ ദിലീപ്, പി.ജി.സുധീർ, എം.നജീബ്, ഷംനാദ് പുല്ലമ്പാറ, പ്രദീപ് നാരായൺ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വിടൊരു വിദ്യാലയം, വീട്ടിലൊരു ലൈബ്രറി പദ്ധതിയും മന്ത്രി വി. ശിവൻകുട്ടിയും വീടൊരു വിദ്യാലയം-കളിപ്പെട്ടി പദ്ധതി എസ്. സന്തോഷ് കുമാറും ഉദ്ഘാടനം ചെയ്തു.