cpi

വിതുര:പെട്രോൾ,ഡീസൽ,പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ഇന്ത്യൻബാങ്കിന് മുന്നിൽ സമരം നടത്തി.സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,പി.സി.ജനാർദ്ദനൻ,കല്ലാർ വിക്രമൻ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,കെ.മനോഹരൻകാണി,കല്ലാർ അജിൽ,സന്തോഷ് വിതുര, ആർ.ശ്രീധരൻ,ജി.കൃഷ്ണൻകാണി,യു.ചന്ദ്രിക,ജോൺസൺ,സജിപന്നിക്കാല എന്നിവർ പങ്കെടുത്തു.

caption ഇന്ധനവിലവർദ്ധനയ്ക്കെതിരെ സി.പി.ഐ വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ഇന്ത്യൻ ബാങ്കിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്യുന്നു