പാലോട്:മടത്തറക്കാണി സർക്കാർ സ്കൂളിൽ പഠിക്കുന്ന പോട്ടോമാവ് പട്ടികവർഗ കോളനിയിലെ മൂന്നു വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകരുടെ ചെലവിൽ വയറിംഗ് നടത്തി വൈദ്യുതി കണക്ഷൻ എടുത്തുനൽകി.ഓൺലൈൻ വിദ്യാഭ്യാസം ഇവർക്കൊരു കടമ്പയാണെന്ന് മനസിലാക്കിയ അദ്ധ്യാപകരാണ് മുഴുവൻ ചെലവും കണ്ടെത്തിയത്.ഇതോടൊപ്പം തന്നെ വീട്ടൽ പുസ്തകമെത്തിക്കുന്ന പുസ്തകമുറി എന്ന പദ്ധതിക്കും സ്കൂൾ ഡിജിറ്റൽ ലൈബ്രറി വഴി ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകുന്നതിനും തുടക്കമായി.പഠനത്തിനു ശേഷം ഈ ഫോണുകൾ തിരികെ നൽകണം.പദ്ധതികളുടെ ഉദ്ഘാടനവും ഭാർഗവൻ മുതലാളി മെമ്മോറിയൽ പഠനോപകരണ വിതരണവും ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെ.പ്രതീഷ് കുമാർ,പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മുരളി,ഷിനു,ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ്,ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു,ഡോ.ബിച്ചു,എം.സുലൈമാൻ,മടത്തറ അനിൽകുമാർ,സൈജു,ഹെഡ്മാസ്റ്റർ വിജയകുമാർ,സീനിയർ അസിസ്റ്റന്റ് സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
caption: മടത്തറകാണി ഗവ.ഹൈസ്കൂൾ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിക്കുന്നു