photo

പാലോട്:സംസ്ഥാന ഭൂവിസ്തൃതിയുടെ മുപ്പത്തിമൂന്ന് ശതമാനവും വൃക്ഷാവരണത്തിന്റെ കീഴിലാക്കുന്നതിനോടൊപ്പം ഹരിതകവചം വ്യാപിപ്പിക്കുക കൂടിയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.വന മഹോത്സവത്തോടനുബന്ധിച്ച് ആദിവാസി ഊരുകളിലെ വൃക്ഷവത്കരണം പദ്ധതിയുടെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം പാലോട് കക്കോട്ട്കുന്ന് ആദിവാസി ഊരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ, എം.എം.ഷാഫി, പി.സി.സി.എഫ് നോയൽ തോമസ്, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

caption വന മഹോത്സവത്തിന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു