വിതുര: അകാലത്തിൽ പൊലിഞ്ഞ ഗാന്ധിയനും, സാമൂഹിക, സാംസ്കാരിക പ്രവർത്തകനും, സ്വദേശി ഗ്രാമവികസനകേന്ദ്രം ഡയറക്ടറുമായ തൊളിക്കോട് തോട്ടുമുക്ക് എ.ആർ. ഷഫീഖിന് (41) കണ്ണീരോടേ വിട. കരൾരോഗം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെഫീഖ് കൊവിഡ് ബാധിച്ചാണ് മരിച്ചത്. പുളിമൂട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ഷെഫീഖ് കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. തൊളിക്കോട്, തോട്ടുമുക്ക് മേഖലയിൽ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളുടെ മുൻനിരയിലും ഷെഫീഖിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം തൊളിക്കോട്ട് എത്തിച്ചു. രണ്ട് മണിയോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊളിക്കോട് ടൗൺ ജുമാമസ്ജിദിൽ കബറടക്കി. നിര്യാണത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, കെ.എസ്. ശബരിനാഥൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മലയടി പുഷ്പാംഗദൻ, ബി.ആർ.എം.ഷഫീർ, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പനയ്ക്കോട് സുനിൽ, തൊളിക്കോട് ടൗൺ വാ‌ർഡ് മെമ്പർ ഷെമിഷംനാദ്, എന്നിവരും പുളിമൂട് റസിഡന്റ് സ് അസോസിയേഷൻ ഭാരവാഹികളും, ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റിയും, വിതുര ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റും,തോട്ടുമുക്ക് റസിഡന്റ്സ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.

പടം

തോട്ടുമുക്ക് എ.ആർ.ഷെഫീഖ്